

ലാഹോർ: എലി ശല്യത്തിൽ വലഞ്ഞിരിക്കുകയാണ് പാകിസ്ഥാൻ പാർലമെൻ്റ്. ഇവരുടെ ശല്യം അവസാനിപ്പിക്കാൻ പല വഴികളും തേടി. അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പൂച്ചയോളം വലുപ്പമുള്ള എലികളെ പിടികൂടാൻ പാകിസ്ഥാൻ കിണഞ്ഞു പരിശ്രമിക്കുകയാണെന്നാണ്.
ഏലി ശല്യത്തെക്കുറിച്ചുള്ള ചിത്രം പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. 2008ൽ നടന്ന ഒരു യോഗത്തിൻ്റെ വിവരങ്ങൾ ശേഖരിക്കാനായി രേഖകൾ സൂക്ഷിക്കുന്ന അവസരത്തിലാണിത്. പാർലമെൻ്റ് വക്താവ് പ്രതികരിച്ചത് പൂച്ചയുടെ വലിപ്പമുള്ള എലികൾ ഇവിടെ ഉള്ളതായും, ഒട്ടുമിക്ക രേഖകളും നശിപ്പിക്കപ്പെട്ടതായുമാണ്.
ദേശീയ അസംബ്ലി വക്താവ് സഫർ സുൽത്താൻ പറഞ്ഞത് ഇവയെ കണ്ടാൽ പൂച്ചകൾ പോലും ഭയന്ന് പോകുമെന്നാണ്. ഇതേത്തുടർന്ന് എലിശല്യം നേരിടുന്നതിനായി ബഡ്ജറ്റിൽ 1.2 ദശലക്ഷം രൂപ നീക്കിവച്ചു. എലിശല്യം രൂക്ഷമായുള്ളത് ഒന്നാം നിലയിലാണ്.