
വലിയൊരു മുതലയെ ഒരാൾ വിരട്ടി ഓടിക്കുന്ന ദൃശ്യമാണ് ഇപ്പോൾ സമൂഹ മധ്യമത്തിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്(crocodile). 'ഓസ്‌ട്രേലിയയില്‍ മാത്രമേ ഒരാള്‍ ഒരു മുതലയെ ഓടിച്ച് വിടുന്ന രംഗം നമുക്ക് കാണാന്‍ സാധിക്കൂ' എന്ന അടികുറിപ്പോടെ 'അമേസിംഗ് നേച്ചര്‍' എന്ന അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്കപെട്ടിരിക്കുന്നത്.
തന്റെ വളർത്തു മൃഗത്തിന്റെ അടുത്തെത്തിയതിനെ തുടർന്നാണ് മുതലയെ ഇയാൾ വിരട്ടി ഓടിച്ചതെന്നാണ് മനസിലാകുന്നത്. ഇതിനോടകം നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്.
'ഓസ്‌ട്രേലിയയിലെ നായകള്‍ക്ക് മുതലയെ പേടിയില്ലല്ലോ' , 'മുതലകളെ ഓടിച്ച് വിടുന്നതൊക്കെ ഓസ്‌ട്രേലിയക്കാര്‍ക്ക് ദിവസേനയുള്ള വ്യായാമം പോലെ മാത്രമേ ഉള്ളൂ' തുടങ്ങിയ കമന്റുകൾ നിരവധി ലൈക്കുകൾ നേടി.