
ഉത്തർപ്രദേശിൽ ശമ്പള കുടിശ്ശിക ചോദിച്ചതിന് ജീവനക്കാരെ ക്രൂരമായി മർദ്ദിക്കുന്ന വ്യാപാരിയുടെ ദൃശ്യങ്ങൾ പുറത്തു വന്നു(Owner beats employees). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @hindipatrakar എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ, കോഴി ഫാം ഉടമയായ ഷാൻ ഖുറേഷി തന്റെ 2 ജീവനക്കാരെ ബെൽറ്റ് ഉപയോഗിച്ച് അടിക്കുന്നത് കാണാം. ശമ്പള കുടിശ്ശിക ചോദിച്ചതിനാണ് ജീവനക്കാരെ മർദിച്ചതെന്നും ജീവനക്കാർ കോഴികളെ മോഷ്ടിച്ചതായും ഉടമ ആരോപിക്കുന്നു. മൂന്ന് മാസത്തെ ശമ്പള കുടിശ്ശികയാണ് ജീവനക്കാർ ആവശ്യപ്പെട്ടത്. അതേസമയം ദൃശ്യങ്ങൾ പുറത്ത് വന്നതോടെ നെറ്റിസൺസ് പ്രതിഷേധവുമായി രംഗത്തെത്തി.