
ബീഹാറിലെ ദർഭംഗ വിമാനത്താവളത്തിൽ റൺവേയിൽ മൂത്രമൊഴിക്കുന്നയാളുടെ ദൃശ്യങ്ങൾ പകർത്തി പൈലറ്റ്(Old man urinating on runway). സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @ExplorerAdarsh എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ, റൺവേയിൽ ഒരു വിമാനത്തിന് സമീപം ഒരു വൃദ്ധൻ മൂത്രമൊഴിക്കുന്നത് കാണാം. കോക്ക്പിറ്റിൽ നിന്ന് പൈലറ്റാണ് ദൃശ്യങ്ങൾ പകർത്തിയത്. ദൃശ്യങ്ങളിൽ വെളുത്ത കുർത്ത-പൈജാമ ധരിച്ച ഒരു മനുഷ്യൻ വിമാനത്തിൽ നിന്ന് ഏതാനും മീറ്റർ അകലെ, റൺവേയുടെ അരികിലുള്ള പുൽമേട്ടിലാണ് മൂത്രമൊഴിക്കുന്നത്.
അതിന് സമീപത്തായി വിമാനത്തിൽ കയറാൻ യാത്രക്കാർ വരിവരിയായി നിൽക്കുന്നുണ്ട്. ദൃശ്യങ്ങളുടെ പശ്ചാത്തലത്തിൽ പൈലറ്റ് ചിരിക്കുന്നതും കേൾക്കാം. ദൃശ്യങ്ങൾ പുറത്തു വന്നതോടെ നെറ്റിസൺസ് പൊതുവിടങ്ങളിൽ ഇത്തരം പ്രവർത്തികൾ ചെയ്യുന്നതിനെതിരെ ശക്തമായി വിമർശിച്ചു.