
"പ്രായം വെറും ഒരു സംഖ്യ" ആണെന്ന വാചകം അന്വർത്ഥമാക്കി ഒരു വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു(dance). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ഇൻസ്റ്റാഗ്രാമിൽ @kharotevijay എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്. ഉള്ളിൽ സന്തോഷവും ഊർജ്ജവും നിറയ്ക്കുന്ന ദൃശ്യങ്ങൾ നെറ്റിസൺസ് ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.
ദൃശ്യങ്ങളിൽ, സുഗമമായ നൃത്തചുവടുകളോടെ ഒരു വൃദ്ധൻ നൃത്തം ചെയ്യുന്നത് കാണാം. 'തു മേരെ അഗൽ ബാഗൽ ഹേ' എന്ന ബോളിവുഡ് ഹിറ്റ് ഗാനത്തിനാണ് വൃദ്ധനായ വിജയ് ഖരോട്ടെ സ്വതന്ത്രമായി നൃത്തം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ഭാവങ്ങൾ മുതൽ അനായാസമായ നൃത്തച്ചുവടുകൾ വരെ സുഹൃത്തുക്കൾ ഉൾപ്പടെ എല്ലാവരെയും ആകർഷിച്ചു.
സന്തോഷവാനായ വൃദ്ധന്റെ സുഹൃത്തുക്കൾ വൃദ്ധനൊപ്പം പാടുകയും കയ്യടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. ദൃശ്യങ്ങൾ പുറത്തു വന്നതോടെ 'ഹൃദയത്തിൽ ചെറുപ്പമായി തുടരാനുള്ള അദ്ദേഹത്തിന്റെ ഇച്ഛയെ നെറ്റിസൺസ് പ്രശംസിച്ചു. നിരവധി പേരാണ് അദ്ദേഹത്തിന് ആശംസയറിയിച്ച് വീഡിയോയ്ക്ക് താഴെ പ്രതികരിച്ചത്.