
പൂനെ-കോലാപ്പൂർ ഹൈവേയിലെ ജംബുൽവാഡിയിൽ എണ്ണ ടാങ്കറിന് തീപിടിക്കുന്നതിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ ശ്രദ്ധിക്കപ്പെട്ടു(Oil tanker catches fire). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @Pune_First എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ബുധനാഴ്ചയാണ് ദൃശ്യങ്ങൾക്കാസ്പദമായ സംഭവം നടന്നത്. ദൃശ്യങ്ങളിൽ എണ്ണ ടാങ്കറിൽ നിന്നും തീയും പുകയും ഉയരുന്നത് കാണാം. അഗ്നിശമന സേന, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, പോലീസ് എന്നിവർ ചേർന്ന് തീയണയ്ക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
അതേസമയം അപകടത്തെ തുടർന്ന് ക്രെയിനിന്റെ സഹായത്തോടെ വാഹനം സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചതെന്നാണ് വിവരം.