
ചൈനയിലെ ബീജിംഗിൽ റീട്ടെയിൽ ഷോപ്പ് പൂർണ്ണമായും റോബോട്ടുകൾ കൈകാര്യം ചെയ്യുന്ന കൗതുകകരമായ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപെട്ടു(Retail shop manned by robots). മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ ഇൻസ്റ്റഗ്രാമിൽ @cctv എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
വ്യാഴാഴ്ചയാണ് ആഘോഷങ്ങളോടും ആർപ്പുവിളികളോടും കൂടി റീട്ടെയിൽ ക്യാബിൻ ഉദ്ഘാടനം ചെയ്തത്. ഈ റീട്ടെയിൽ ക്യാബിനിൽ ഇനി ഒരു ഹ്യൂമനോയിഡ് റോബോട്ട് ആയിരിക്കും ഉപഭോക്താക്കൾക്ക് കാപ്പിയും കുപ്പിവെള്ളവും നൽകുക.
ബഹു വിധ ഭാഷ കൈകാര്യം ചെയ്യാനറിയുന്ന റോബോട്ടിന് പ്രതിദിനം ശരാശരി 2,000 ക്ലയന്റുകൾക്കും 500 ഓർഡറുകൾക്കും സേവനം നൽകാനാവുമെന്നാണ് വിലയിരുത്തൽ. പുറത്തുവന്ന വിവരം അനുസരിച്ച് റോബോട്ടിന്റെ ദൃശ്യങ്ങൾ നെറ്റിസണ്സിനിടയിൽ ആശങ്ക പരത്തിയിട്ടുണ്ട്. വരാനിരിക്കുന്ന ചൈനയുടെ വളർച്ചയാണ് ദൃശ്യങ്ങൾ പ്രതിനിധാനം ചെയ്യുന്നതെങ്കിലും അതിനു പിന്നിൽ വലിയ തൊഴിലില്ലായ്‌മ ഉണ്ടാകുമെന്നാണ് നെറ്റിസൺസിന്റെ അഭിപ്രായം.