
ഇയാൾ അസംഗഢിലെ ജഹനഗഞ്ച് പ്രദേശത്തെ കുഞ്ചി ഗ്രാമത്തിൽ താമസിക്കുന്നയാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തന്റെ വീട്ടിലേക്കെത്താൻ റോഡില്ലെന്ന് പരാതിപ്പെട്ടാണിയാൾ ഭാര്യയുമായി ഓഫീസിൽ എത്തിയതെന്നാണ് റിപ്പോർട്ട്. ദൃശ്യങ്ങൾ കണ്ടതോടെ നെറ്റിസൺസ് അയാളുടെ ആവശ്യം നിറവേറ്റാനുള്ള നടപടി എത്രയും വേഗം ചെയ്തു കൊടുക്കണമെന്ന് ആവശ്യപ്പെട്ടു.
ഉത്തർ പ്രദേശിലെ അസംഗഢിൽ വികലാംഗനായ ഭർത്താവ് വികലാംഗയായ ഭാര്യയെ ചുമലിലിരുത്തി ഡി.എം ഓഫീസിലേക്ക് എത്തുന്നതിന്റെ ഹൃദയഹാരിയായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(disabled wife). മൾട്ടി ബ്ലോഗിങ്ങ് പ്ലാറ്റ് ഫോർമായ എക്‌സിൽ @meevkt എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
ദൃശ്യങ്ങളിൽ, അശോക് എന്ന വികലാംഗൻ തന്റെ വികലാംഗയായ ഭാര്യയെ ചുമന്ന് മുന്നോട്ടു നീങ്ങുന്നത് കാണാം. എഴുനേറ്റു നില്ക്കാൻ കഴിവില്ലാത്ത അയാൾ തറയിൽ മുട്ടുകുത്തിയാണ് ഇഴഞ്ഞു നീങ്ങുന്നത്.