
ഒരു മൃഗശാലയിൽ ഒരു അമ്മ കടുവ തന്റെ കുഞ്ഞിനെ സന്ദർശകരിൽ നിന്നും മറച്ചു പിടികൂന്ന രസകരമായ ദൃശ്യങ്ങൾ പുറത്തു വന്നു(Mother tigress bites cub). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ ഇൻസ്റ്റാഗ്രാമിൽ poppykev_ എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്. കൗതുകമുണർത്തുന്ന ദൃശ്യങ്ങൾ സന്ദർശകരാണ് പകർത്തിയെടുത്താണെന്നാണ് വിവരം.
ദൃശ്യങ്ങളിൽ, മൃഗശാലയിലെ കൂട്ടിൽ നിന്ന് ഒരു കുട്ടി കടുവ ഒളിഞ്ഞു നോക്കുന്നതും സന്ദർശകരുടെ അടുത്തേക്ക് വരുന്നതും കാണാം. ശരിയായി നടക്കാൻ പാടുപെടുന്നതിനിടയിൽ, അത് ഇഴഞ്ഞു നീങ്ങിയാണ് മുന്നോട്ടു വരുന്നത്.
എന്നാൽ ഇത് ശ്രദ്ധയിൽ പെട്ടതോടെ അതിന്റെ അമ്മ പിന്നിൽ നിന്ന് അപ്രതീക്ഷിതമായി വന്ന് തന്റെ കുഞ്ഞിനെ സുരക്ഷിതമായി കൂട്ടിലേക്ക് തിരികെ കൊണ്ടുപോകുന്നു.