ബാംഗ്ലൂർ മെട്രോയിൽ നവദമ്പതികളുടെ 'ഇന്റമേറ്റ്' ആക്ട്; വീഡിയോ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ | Intimate act

ലൈംഗീക ചുവയുള്ള ഇത്തരം ചേഷ്ടകൾ ഉൾപെടുന്നതിനാൽ യുവദമ്പതികളുടെ മുഖം മങ്ങിയ രീതിയിലാണ് വീഡിയോയിൽ ദൃശ്യമാകുന്നത്.
 Intimate act
Published on

ബാംഗ്ലൂർ നോർത്തിലെ മഡവര മെട്രോ സ്റ്റേഷനിൽ നിന്നും പുറത്തു വന്ന നവദമ്പതികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രതിഷേധമുയർത്തുന്നു(Intimate act). വീഡിയോയിൽ, ദമ്പതികൾ തങ്ങളുടെ അടുപ്പമുള്ള പ്രവൃത്തികൾ തുടരുന്നതിനിടയിൽ മെട്രോ ട്രെയിനിനായി കാത്തിരിക്കുന്ന മറ്റ് യാത്രക്കാരെയും കാണാം. എന്നാൽ യാത്രക്കാരുടെ സാന്നിധ്യം കണ്ട് ദമ്പതികൾ അമ്പരന്നില്ല എന്ന് മാത്രമല്ല അവർ ആ പ്രവർത്തി തുടരുകയും ചെയ്തു.

ലൈംഗീക ചുവയുള്ള ഇത്തരം ചേഷ്ടകൾ ഉൾപ്പെടുന്നതിനാൽ യുവദമ്പതികളുടെ മുഖം മങ്ങിയ രീതിയിലാണ് വീഡിയോയിൽ ദൃശ്യമാകുന്നത്. ദൃശ്യങ്ങൾ പുറത്തായതോടെ സമൂഹ മാധ്യമ ഉപയോക്തക്കൾ രൂക്ഷമായ പ്രതികരണങ്ങളുമായി രംഗത്ത് വന്നു.

ഒരു വിഭാഗം ഉപയോക്താക്കൾ അവരുടെ പെരുമാറ്റം "അനുചിതം" ആണെന്ന് മുദ്രകുത്തി. എന്നാൽ മറ്റൊരു വിഭാഗം, ദമ്പതികളുടെ പ്രവൃത്തി അവരുടെ അറിവില്ലാതെ ചിത്രീകരിച്ചതിനെ ചോദ്യം ചെയ്തു.

“ബാംഗ്ലൂർ ഡൽഹി മെട്രോ സംസ്കാരത്തിലേക്ക് നീങ്ങുകയാണോ?”

"പുരോഗമനപരവും എന്നാൽ ആദരണീയവുമായ സംസ്കാരത്തിന് പേരുകേട്ട നഗരമാണ് ബാംഗ്ലൂർ എപ്പോഴും. നിർഭാഗ്യവശാൽ, ഇതുപോലുള്ള സംഭവങ്ങൾ പതിവായിക്കൊണ്ടിരിക്കുന്നതിനാൽ, നമ്മുടെ നഗരത്തിലേക്ക് എന്ത് തരത്തിലുള്ള മൂല്യങ്ങളാണ് കൊണ്ടുവരുന്നതെന്നും പൊതു പെരുമാറ്റത്തിന്റെ അടിസ്ഥാന മാനദണ്ഡങ്ങൾ അവഗണിക്കപ്പെടുന്നതെന്നും ഒരാൾക്ക് ചിന്തിക്കാതിരിക്കാൻ കഴിയില്ല,"

"ദമ്പതികളുടെ പ്രവൃത്തികൾ അനുചിതമോ അസ്വീകാര്യമോ ആണെന്ന് നിങ്ങൾ ശരിക്കും വിശ്വസിച്ചിരുന്നെങ്കിൽ, ശരിയായ നടപടി സംഭവസ്ഥലത്ത് ഇടപെടുകയോ ഉചിതമായ അച്ചടക്ക നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് റിപ്പോർട്ട് ചെയ്യുകയോ ചെയ്യുമായിരുന്നു,"

"പൊതുസ്ഥലങ്ങളിൽ അമിതമായി സ്പർശിക്കുന്നത് പ്രോത്സാഹിപ്പിക്കരുത്, പക്ഷേ അവരുടെ മുഖം മങ്ങിക്കാതിരിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?"

തുടങ്ങി പ്രതിഷേധം ഉയർത്തുന്ന നിരവധി പ്രതികാരങ്ങൾ ദൃശ്യങ്ങൾക്ക് താഴെ ഉപയോക്താക്കൾ കുറിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com