ആരോഗ്യ പ്രവർത്തകർ, അടിയന്തര പ്രതികരണ സംഘങ്ങൾ, അഞ്ച് പത്രപ്രവർത്തകർ എന്നിവരുൾപ്പെടെ കുറഞ്ഞത് 22 പേരുടെ മരണത്തിനിടയാക്കിയ തെക്കൻ ഗാസയിലെ ഏറ്റവും വലിയ ആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണം ആഗോളതലത്തിൽ അപലപിക്കപ്പെട്ടു. ഏകദേശം ഒമ്പത്-പത്ത് മിനിറ്റ് ഇടവേളയിൽ ഇരട്ട ആക്രമണം നടത്തിയ ഇസ്രായേൽ സൈന്യത്തിന്റെ "ഡബിൾ ടാപ് ആക്രമണം" ആയിരുന്നു ഇതെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഒരു റിപ്പോർട്ട് അവകാശപ്പെടുന്നത് ഇസ്രായേൽ സൈന്യം ആശുപത്രിക്ക് നേരെ മൂന്നാമത്തെ ആക്രമണം നടത്തിയെന്നാണ്.9New footage reveals 3rd strike in Israel’s ‘double tap’ attack on Gaza hospital)
തെക്കൻ ഗാസയിലെ നാസർ ആശുപത്രിക്ക് നേരെയാണിത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെ (പ്രാദേശിക സമയം) ആശുപത്രിയുടെ ബാൽക്കണിയിൽ ടാങ്ക് ഷെൽ പതിച്ചതായി പറയപ്പെടുന്നു. അതിൽ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയുടെ ക്യാമറാമാനും മറ്റുള്ളവരും കൊല്ലപ്പെട്ടുവെന്നാണ് വിവരം.
ഏകദേശം 10 മിനിറ്റിനു ശേഷം, രക്ഷാപ്രവർത്തകരും മറ്റ് പത്രപ്രവർത്തകരും എത്തി ഇരകളെ പരിചരിക്കുമ്പോൾ, ആശുപത്രിക്ക് നേരെ മറ്റൊരു ആക്രമണം ഉണ്ടായി. ഇത് "ഇരട്ട ആക്രമണം" എന്നറിയപ്പെടുന്ന തന്ത്രമാണ്.