പുതിയ പരീക്ഷണം; ഒരു തുള്ളി വിസ്കിയിലേക്ക് ഒരു തുള്ളി ബാക്ടീരിയ ഒഴിച്ചു നിരീക്ഷിച്ചു... പിന്നീട് സംഭവിച്ചത് കണ്ട് ഞെട്ടി നെറ്റിസൺസ്! കാണാം വീഡിയോ |whiskey

'microworlddiscovery' എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലാണ് ഈ പരീക്ഷണ വീഡിയോ പങ്കിട്ടത്.
whiskey
Updated on

ഓരോ ദിനവും പുതിയ പുതിയ പരീക്ഷണങ്ങൾക്ക് വേദിയാകാറുണ്ട് സോഷ്യൽ മീഡിയ(whiskey). വിജയിച്ചതായാലും പരാജയപ്പെട്ടതായാലും ഇത്തരം പരീക്ഷണ വീഡിയോകളെ സോഷ്യൽ മീഡിയ ഇരു കൈകളും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. അത്തരത്തിലുള്ള പരീക്ഷണം നടത്തി വിജയിച്ച ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

പരീക്ഷണം നടത്തുന്നതിനായി ഒരു സ്ലൈഡിലേക്ക് ഒരു തുള്ളി വിസ്കി എടുക്കുകയും ശേഷം അതിലേക്ക് ഒരു തുള്ളി ബാക്ടീരിയ കലർന്ന ദ്രാവകം ഒഴുകുന്നതും കാണാം. തുടർന്ന് ലെൻസ് ഉപയോഗിച്ച് നിരീക്ഷിക്കുമ്പോൾ ബാക്ടീരിയകൾ തലങ്ങും വിലങ്ങും ഓടി ഒടുവിൽ നിശ്ചലമാകുന്നത് കാണാം. അതായത് ബാക്ടീരിയകൾ ചത്ത് പോകുന്നു. 'microworlddiscovery' എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലാണ് ഈ പരീക്ഷണ വീഡിയോ പങ്കിട്ടത്. 141,000-ത്തിലധികം പേരാണ് വീഡിയോ ലൈക്ക് ചെയ്തത്.

ഒരു തുള്ളി വിസ്കിയിലേക്ക് ഒരു തുള്ളി ബാക്ടീരിയകളെ കടത്തി വിട്ട്, ശേഷം എന്ത് സംഭവിക്കുമെന്ന് അറിയാനായിരുന്നു പരീക്ഷണം നടത്തിയത്. എന്നാൽ പരീക്ഷണത്തിന് ശേഷമുള്ള ഫലം കണ്ടപ്പോൾ ഉപയോക്താക്കളിൽ പലരും അതിനെ തമാശയായാണ് നോക്കി കണ്ടത്. രസകരമായ ഒട്ടനവധി കമന്റുകളും വീഡിയോയ്ക്ക് താഴെ വന്നു.

"തീർച്ചയായും എന്റെ പ്രിയപ്പെട്ട അണുനാശിനി"

"എന്റെ തലച്ചോറിലെ കോശങ്ങളെ അത് ഇങ്ങനെ ആയിരിക്കും ബാധിക്കുന്നത്."

"നിങ്ങളുടെ കുടലിൽ ബാക്ടീരിയകൾ ആവശ്യമാണ്, നിങ്ങളുടെ കുടലിലെ എല്ലാ ബാക്ടീരിയകളെയും തൽക്ഷണം ഇല്ലാതാക്കാൻ ഒരു മാർഗമുണ്ടെങ്കിൽ അത് നിങ്ങൾക്ക് നല്ലതല്ല"

“വിസ്കി എന്ന വാക്കിന്റെ അർത്ഥം 'ജീവജലം' എന്നാണ്. വിസ്കി വാറ്റിയെടുത്തതിനെക്കുറിച്ച് ആദ്യമായി രേഖാമൂലമുള്ള രേഖകൾ കൈവശം വച്ച ഐറിഷ് സന്യാസിമാരാണ് ഇതിന് പേര് നൽകിയത്. ഇത് കുടിച്ചവർ കൂടുതൽ കാലം ജീവിച്ചിരുന്നു എന്നാണ് കഥ” - തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നത്.

Related Stories

No stories found.
Times Kerala
timeskerala.com