
പ്രായമായ ഒരു മുത്തശ്ശി തന്റെ പേരക്കുട്ടിയുടെ മേക്കപ്പ് കൗതുകത്തോടെ നോക്കുകയും അത് സ്വയം ഉപയോഗിക്കുകയും ചെയ്യുന്ന ഒരു മനോഹരമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി തുടരുന്നു. ഹൃദയഹാരിയായ ഈ വീഡിയോ ‘Tikoni Aiita’ എന്ന ഇൻസ്റ്റാഗ്രാം ഹാൻഡ്‌ലർ ആണ് പങ്കിട്ടത്.
അതീവ ജിജ്ഞാസയോടെ ഒരു വൃദ്ധയായ സ്ത്രീ തന്റെ കൊച്ചു മകളുടെ മേക്കപ്പ് വസ്തുക്കൾ പരിശോധിക്കുന്നതാണ് ആദ്യം ദൃശ്യങ്ങളിൽ കാണാൻ കഴിയുക. പിന്നീട കൊച്ചുമകൾ മുത്തശ്ശിയോട് മേക്കപ്പ് ഇടാൻ പറയുകയും അവൾ അത് രഹസ്യമായി റെക്കോർഡ് ചെയ്യുകയും ചെയ്യുന്നു. പിന്നീട് കൊച്ചുമകളുടെ മേക്കപ്പ് വസ്തുക്കൾ കൊണ്ട് മുത്തശ്ശി തന്നാലാവും വിധം ഭംഗിയോടെ ഒരുങ്ങുന്നതാണ് കാണാനാവുക.
വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ട് നിമിഷങ്ങൾക്കകം തന്നെ വൈറൽ ആവുകയും 229,000-ത്തിലധികം ലൈക്കുകൾ നേടുകയും ചെയ്തു.
“അവളും ഒരിക്കൽ ഒരു കൊച്ചു പെൺകുട്ടിയായിരുന്നു"
"ഒരാൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വിധത്തിൽ അവൾ നമ്മുടെ ഹൃദയങ്ങളെ സുഖപ്പെടുത്തുന്നു. ഞാൻ അവളെ വളരെയധികം സ്നേഹിക്കുന്നു!"
"എത്ര സുന്ദരിയാണ്. ഐത എന്നെ എന്റെ മുത്തശ്ശിയെ ഓർമ്മിപ്പിക്കുന്നു." - തുടങ്ങി നിരവധി പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് താഴെ വന്നത്.