
ഒരു പിതാവ് മകനെ ഒരു വലിയ സിംഹത്തിനൊപ്പം ഫോട്ടോ എടുക്കാൻ നിർബന്ധിക്കുന്ന ഞെട്ടിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്കപ്പെട്ടു(lion). ദൃശ്യങ്ങൾ പുറത്തു വന്നതോടെ നെറ്റിസൺസിനിടയിൽ വലിയ പ്രതിഷേധമാണ് ഉയർന്നു വന്നിരിക്കുന്നത്. ബാഡ് പാരന്റിംഗ് ടിവി എന്ന പേജാണ് വൈറലായ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. "ഒരു അച്ഛൻ മകനെ സിംഹത്തോടൊപ്പം ഒരു ഫോട്ടോ എടുക്കാൻ നിർബന്ധിക്കുന്നു" എന്ന അടികുറിപ്പോടെയാണ് ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്.
ദൃശ്യങ്ങളിൽ ഒരു പിതാവ് തന്റെ മകനെ ഒരു വലിയ സിംഹത്തിനൊപ്പം ഫോട്ടോ എടുക്കാൻ നിർബന്ധിക്കുന്നത് കാണാം. കുട്ടിയെ സിംഹത്തിന്റെ മുകളിൽ ഇരുത്തി ഫോട്ടോ എടുക്കാനാണ് അയാൾ ശ്രമിക്കുന്നത്. എന്നാൽ സിംഹം പോലും പ്രകോപിതനാകുന്ന തരത്തിൽ കുട്ടി ഉച്ചത്തിൽ കരയുന്നു.
കുട്ടി സഹായത്തിനായി നിലവിളിക്കുന്നത് വീഡിയോയിൽ കാണാം. അതേസമയം ദൃശ്യങ്ങൾ പുറത്തു വന്നതോടെ പിതാവിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നെറ്റിസൺസ് രംഗത്തെത്തി. പിതാവിനെ അറസ്റ്റ് ചെയ്യണമെന്നും ഒരു പിതാവിന്റെ ഏറ്റവും മോശപ്പെട്ട പെരുമാറ്റമാണ് ഈ കണ്ടതെന്നും നെറ്റിസൺസ് പറഞ്ഞു.