
നൈജീരിയയിൽ നിന്നുള്ള ഗണേശ ചതുർത്ഥി ഉത്സവ ആഘോഷങ്ങളുടെ ഭാഗമായുള്ള ദൃശ്യങ്ങൾ ഓൺലൈനിൽ വൈറലായി തുടരുന്നു(Nigerian children's dance on Ganesh Chaturthi). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ ഇൻസ്റ്റാഗ്രാമിൽ @dreamcatchersda എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്. "ഹലോ ഇന്ത്യ, ഇത് നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു" എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങൾ പങ്കുവച്ചിട്ടുള്ളത്.
ദൃശ്യങ്ങളിൽ, ഗണേശ ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി ഒരു കൂട്ടം നൈജീരിയൻ വിദ്യാർത്ഥികൾ ആവേശഭരിതരായി നൃത്തത്തിലൂടെ ഗണേശനെ ആദരിക്കുന്നത് കാണാം. അഗ്നിപഥ് എന്ന ചിത്രത്തിലെ 'ദേവ ശ്രീ ഗണേശ' എന്ന ബോളിവുഡിലെ ഐക്കണിക് ഭക്തിഗാനത്തിനാണ് കുട്ടികൾ നൃത്തം ചെയ്യുന്നത്. ദൃശ്യങ്ങൾക്ക് ഇന്ത്യയിലെന്നല്ല ലോകത്താകമാനം വൻ സ്വീകരണമാണ് ലഭിച്ചത്.