
ഇറ്റാലിയൻ കലാകാരൻ ലിയോനാർഡോ ഡാവിഞ്ചിയുടെ ചരിത്ര പ്രസിദ്ധമായ മോണലിസ ചിത്രത്തിന് സമാനമായി ഓംലെറ്റിലൂടെ മോണലിസ ചിത്രം വരക്കുന്ന കലാകാരൻറെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(omelette with a picture of the Mona Lisa). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ ഇൻസ്റ്റാഗ്രാമിൽ @artisticeasel എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ, ഒരു ഫ്രൈയിംഗ് പാനിൽ മോണലിസയുടെ ചിത്രം വരയ്ക്കുന്നത് കാണാം. മോണലിസയുടെ ചിത്രം ഉപയോഗിച്ച് ഓംലെറ്റ് ആണ് അദ്ദേഹം തയ്യാറാക്കിയത്. അതേസമയം ദൃശ്യങ്ങൾ പുറത്തു വന്നതോടെ അദ്ദേഹത്തിന്റെ സമർപ്പണ ബോധത്തെ നെറ്റിസൺസ് പ്രശംസിച്ചു. മാത്രമല്ല; നെറ്റിസൺസ് ദൃശ്യങ്ങൾ ഇരു കയ്യും നീട്ടിയാന സ്വീകരിച്ചത്.