
നേപ്പാളിൽ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര യുദ്ധങ്ങൾക്കിടയിൽ പെട്ടുപോയ ബ്രിട്ടീഷ് യൂട്യൂബർ പകർത്തിയ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഓൺലൈനിൽ വൈറലായി തുടരുന്നു(Nepal conflict). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ ഇൻസ്റ്റാഗ്രാമിൽ @ynw.rimz എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്. ബ്രിട്ടീഷ് യൂട്യൂബറും 'വീ ഹേറ്റ് ദി കോൾഡ്' എന്ന ട്രാവൽ ചാനൽ ഉടമയുമായ ഹാരിയാണ് ദൃശ്യങ്ങൾ പകർത്തിയത്.
ദൃശ്യങ്ങളിൽ അതിരൂക്ഷമായി തുടർന്ന ആഭ്യന്തരയുദ്ധത്തിന്റെ നേർ ചിത്രങ്ങൾ കാണാം. നേപ്പാൾ പാർലമെന്റിന് പുറത്തുള്ള അപൂർവ്വം നിമിഷങ്ങളാണ് ദൃശ്യങ്ങളിലുള്ളത്.
ദൃശ്യങ്ങളിൽ യുദ്ധസമാനമായ സംഘർഷങ്ങളിൽ നിന്നും ഓടി രക്ഷപെടുന്ന ഹാരിയെയും പൊതുജനങ്ങളെയും കാണാം. പാർലമെന്റ കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ തീജ്വാലകൾ കൊണ്ട് മൂടപ്പെട്ടത് ദൃശ്യങ്ങളിലുണ്ട്. അതേസമയം ഹാരിയുടെ വീഡിയോ ഇതിനകം 3.8 ദശലക്ഷം പേർ കണ്ടുകഴിഞ്ഞു.