
നേപ്പാളിൽ ജൻ ഇസഡ് പ്രതിഷേധം ആളിക്കത്തുമ്പോൾ കത്തുന്ന പാർലമെന്റിന് പുറത്ത് നൃത്തം ചെയ്യുന്ന പ്രതിഷേധക്കാരന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു(Nepal conflict). മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിൽ @gharkekalesh എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ പ്രതിഷേധക്കാർ തീ വച്ച് നശിപ്പിച്ച നേപ്പാൾ പാർലമെന്റ് മന്ദിരത്തിന് പുറത്ത് നൃത്തം ചെയ്യുന്ന ഒരാളെ കാണാം. ദൃശ്യങ്ങളിൽ, യുവ പ്രതിഷേധക്കാരൻ ട്രെൻഡി നൃത്തച്ചുവടുകൾ വെക്കുന്നതും ദൃശ്യങ്ങൾ പകർത്തുന്നതും കാണാം.
29 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ പിന്നിലുള്ള കെട്ടിടത്തിൽ തീ ആളി പടരുന്നത് പ്രകടമാണ്. അതേസമയം ദൃശ്യങ്ങൾ പുറത്തു വന്നതോടെ സോഷ്യൽ മീഡിയ വീണ്ടും നിരോധിക്കണമെന്ന് നെറ്റിസൺസ് അഭിപ്രായപ്പെട്ടു.