
നേപ്പാളിൽ സംഘർഷങ്ങളുടെ മറവിൽ ജനങ്ങൾ വ്യാപാര സ്ഥാപനങ്ങൾ കൊള്ളയടിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(Nepal conflict). മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിൽ @SaffronSyndcate എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ നേപ്പാളിലെ വ്യാപാര സ്ഥാപനങ്ങൾ കൊള്ളയടിക്കുന്ന ജനങ്ങളെ കാണാം. പുരുഷന്മാരും സ്ത്രീകളും ചേർന്ന് പട്ടാപ്പകൽ ഒരു സൂപ്പർമാർക്കറ്റാണ് കൊള്ളയടിക്കുന്നത്.
ദൃശ്യങ്ങളിൽ ആളുകൾ സാധനങ്ങൾ കൊള്ളയടിക്കുകയും സ്വത്ത് നശിപ്പിക്കുകയും ചെയ്യുന്നത് കാണാം. അതേസമയം അക്രമാസക്തമായ പ്രതിഷേധങ്ങൾ നേപ്പാളിന്റെ വിവിധ ഭാഗങ്ങളിൽ തുടരുകയാണ്.