
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ കനത്ത നാശം വിതച്ച് മേഘവിസ്ഫോടനം(NDRF officer rescues child). ഇതേ തുടർന്ന് സ്വർണ്ണ നദിയിൽ ഉണ്ടായ വെള്ളപൊക്കത്തിൽ കുടുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തുന്ന എൻഡിആർഎഫ് ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി തുടരുന്നു. സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @NDRFHQ എന്ന ഹാൻഡിലാണ് ഹൃദയംകീഴടക്കുന്ന ഈ ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ, പ്രേംനഗറിലെ താർക്കൂർപൂരിൽ സ്വർണ്ണ നദിയുടെ മധ്യഭാഗത്ത് ഒരു കുട്ടി കുടുങ്ങി കിടക്കുന്നത് കാണാം. കുട്ടിയെ രക്ഷിക്കാനായി ഒരു എൻഡിആർഎഫ് ഉദ്യോഗസ്ഥൻ റോപ്പിൽ തൂങ്ങി വേഗത്തിൽ അങ്ങോട്ടേക്ക് കടന്നു ചെല്ലുന്നതും കുട്ടിയെ രക്ഷപെടുത്തുന്നതും കാണാം. തുടർന്ന് കുട്ടിയെ പ്രാഥമികാരോഗ്യ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് വിവരം. അതേസമയം ദൃശ്യങ്ങൾ പുറത്തു വന്നതോടെ ഉദ്യോഗസ്ഥനെ നെറ്റിസൺസ് അകമഴിഞ്ഞ് പ്രശംസിച്ചു.