100 അടി വലിപ്പമുള്ള ഛിന്ന​ഗ്രഹം ഇന്ന് ഭൂമിക്കടുത്ത് ! | Nasa warns about 100 feet long asteroid heading towards earth

100 അടി വലിപ്പമുള്ള ഛിന്ന​ഗ്രഹം ഇന്ന് ഭൂമിക്കടുത്ത് ! | Nasa warns about 100 feet long asteroid heading towards earth
Published on

സമീപ ദിവസങ്ങളിൽ നാസ ലോകത്തിന് നൽകിയ മുന്നറിയിപ്പിലേറെയും ഛിന്നഗ്രഹങ്ങളെക്കുറിച്ചാണ്. ഇപ്പോഴിതാ ഇക്കൂട്ടത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയിരിക്കുകയാണ്.(Nasa warns about 100 feet long asteroid heading towards earth)

നാസ നൽകിയിരിക്കുന്ന സന്ദേശം 100 അടി വലിപ്പമുള്ള ഒരു ഛിന്ന​ഗ്രഹം ഇന്ന് (സെപ്റ്റംബർ 8) ഭൂമിക്കരികിലൂടെ കടന്നുപോകുമെന്നാണ്. ഇതിന് നാസ നൽകിയിരിക്കുന്ന പേര് 2024 RF2 എന്നാണ്.

ഏകദേശം ഒരു വിമാനത്തിൻ്റെ വലിപ്പമുള്ള ഈ ഛിന്നഗ്രഹം ഭൂമിക്ക് യാതൊരു ഭീഷണിയും കൂടാതെ കടന്നുപോകുമെന്നാണ് വിലയിരുത്തുന്നത്. 945,000 മൈൽ അകലത്തിലായിരിക്കും ഇത്. ഈ ദൂരം ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തിൻ്റെ നാലിരട്ടി വരും.

ഭീഷണിയൊന്നുമില്ലെങ്കിലും ഭൂമിയെ സമീപിക്കുന്ന ഏതൊരു ബഹിരാകാശ വസ്തുവിനെയും നിരീക്ഷിക്കുന്നത് പോലെ നാസ 2024 RF2വിനേയും നിരീക്ഷിക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com