
കാൺപൂരിലെ അവന്തിപുരം പ്രദേശത്തെ ഒരു ശിവക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുന്ന മുസ്ലീം സ്ത്രീയുടെ വീഡിയോ വൈറലാകുന്നു(Muslim woman). സോഷ്യൽ മീഡിയ സൈറ്റായ ഇൻസ്റ്റഗ്രാമിൽ naughtyworld എന്ന ഹാൻഡ്ലറാണ് ദൃശ്യങ്ങൾ പങ്കുവെച്ചത്.
ദൃശ്യങ്ങളിൽ, ഒരു ഇസ്ലാമിക വിശ്വാസിയായ സ്ത്രീ ഒരു ചെറിയ ശിവ ക്ഷേത്രത്തിനുള്ളിൽ പ്രാർത്ഥിക്കുന്നത് കാണാം. ഏറെ നേരം അവരങ്ങനെ തുടരുന്നുണ്ട്. കാൺപൂരിലെ കല്യാൺപൂർ പ്രദേശത്തെ ശിവക്ഷേത്രത്തിൽ മന്ദാന നിവാസിയായ സ്ത്രീയാണ് പ്രാർത്ഥനയ്ക്ക് എത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുരുതരാവസ്ഥയിലായ തന്റെ ബന്ധു സുഖം പ്രാപിച്ചാൽ ക്ഷേത്രത്തിൽ പ്രാർത്ഥിക്കുമെന്ന് പ്രതിജ്ഞയെടുത്തതിനെ തുടർന്നാണ് സ്ത്രീ പ്രാർത്ഥനയ്ക്ക് എത്തിയതെന്നാണ് റിപ്പോർട്ട്.
മതാന്തര ബഹുമാനവും വിശ്വാസത്തിന്റെ ആഴവും ദൃശ്യങ്ങളിൽ കാണാനാവും. സാമുദായിക ഐക്യം പ്രോത്സാഹിപ്പിക്കുന്ന ഈ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ നെറ്റിസൺസ് സ്ത്രീയെ പ്രശംസിച്ച് രംഗത്തെത്തി.