
മുംബൈയിൽ നിന്നുള്ള നർത്തകരുടെ കൂട്ടായ്മയായ ദി ട്രൈബ് നിർമ്മിച്ച വീഡിയോ നെറ്റിസൺസിന്റെ ഹൃദയം കീഴടക്കി മുന്നേറുന്നു(dance video). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ പ്രൊഫഷണൽ നർത്തകിയും നൃത്തസംവിധായകയുമായ അനുരാധ അയ്യങ്കാരുടെ anu_iyengar എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ട്രെൻഡിംഗ് മറാത്തി ഗാനമായ ഷാക്കിയ്‌ക്കൊത്ത് ഭരതനാട്യ ചലനങ്ങൾ നൽകി സമ്മേളിപ്പിച്ചാണ് നൃത്തം ഒരുക്കിയിരിക്കുന്നത്. ദൃശ്യങ്ങളിൽ ക്ലാസിക്കൽ വസ്ത്രങ്ങൾ ധരിച്ച 6 പെൺകുട്ടികളെ കാണാം. ഗാനത്തിലെ മറാത്തി വരികൾക്ക് ശാസ്ത്രീയ നൃത്ത ചലനങ്ങൾ അസാമാന്യമാവിധം സംയോജിപ്പിച്ചാണ് പെൺകുട്ടികൾ അവതരിപ്പിക്കുന്നത്. അതേസമയം ട്രെൻഡി ഗാനത്തിലുള്ള ഭരതനാട്യ ട്വിസ്റ്റ് നെറ്റിസൺസ് ഏറ്റെടുത്തിരിക്കുകയാണ്.