
പഴയ സുഹൃത്തിന്റെ മകളുടെ ജന്മദിന പാർട്ടിയിൽ പങ്കെടുത്ത എം.എസ്. ധോണിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു(MS Dhoni). ക്യാപ്റ്റൻ കൂളിന്റെ എളിമയെയും മധുരമുള്ള പ്രവൃത്തിയെയും ഉപയോക്താക്കൾ പ്രശംസിച്ചുകൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @Shakthi362937 എന്ന എംഎസ് ധോണി ഫാൻ പേജിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്. "എംഎസ് ധോണി എത്ര വിലപ്പെട്ടവനാണെന്ന് വളരെ സംഗ്രഹിക്കുന്നു" എന്ന അടികുറിപ്പോടെയാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
പൊതുസമ്മേളനങ്ങളുടെ കാര്യത്തിൽ തന്റെ സ്വകാര്യതയ്ക്ക് ഏറ്റവും പ്രാധാന്യം നൽകുന്ന സെലിബ്രിറ്റിയാണ് എം.എസ്. ധോണി. എന്നാൽ, ഹൃദയസ്പർശിയായ ഈ ദൃശ്യങ്ങളിൽ സുഹൃത്തിന്റെ ജന്മദിനാഘോഷ പരിപാടിയിൽ പങ്കെടുക്കുന്ന എം.എസ്. ധോണി തന്റെ പ്രവർത്തി കൊണ്ട് ജന ഹൃദയങ്ങൾ കീഴടക്കി. അതേസമയം ഇതാദ്യമായല്ല എം.എസ്. ധോണി തന്റെ സുഹൃത്തിന്റെ മകളുടെ ജന്മദിനത്തിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ വർഷം അദ്ദേഹം ഇതേ കുട്ടിയുടെ ജന്മദിന പാർട്ടിയിൽ പങ്കെടുത്തിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുതിയ വീഡിയോക്കൊപ്പം പ്രചരിക്കുന്നുണ്ട്.