മൗണ്ട് എറ്റ്ന പൊട്ടിത്തെറിച്ചു; വിനോദ സഞ്ചാരികൾ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ... വീഡിയോ | Mount Etna erupts

ചാരനിറത്തിലുള്ള പുക 4 മൈൽ ഉയരത്തിൽ ഉയർന്നതായാണ് വിവരം.
Mount Etna erupts
Published on

ന്യൂഡൽഹി: യൂറോപ്പിലെ ഏറ്റവും സജീവ അഗ്നിപർവ്വതമായ മൗണ്ട് എറ്റ്ന പൊട്ടിത്തെറിച്ചു(Mount Etna). ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. ഇതേ തുടർന്ന് ആകാശത്തേക്ക് വൻതോതിൽ ചാരവും പുകയും ഉയർന്നു പൊങ്ങി.

ചാരനിറത്തിലുള്ള പുക 4 മൈൽ ഉയരത്തിൽ ഉയർന്നതായാണ് വിവരം. ഈ സമയം പ്രദേശത്തുണ്ടായിരുന്ന വിനോദ സഞ്ചാരികൾ അഗ്നിപർവ്വത സ്ഫോടനം മുഴുവൻ ക്യാമറയിൽ പകർത്തുകയും സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു.

തുടർന്ന് സംഭവ സമയത്ത് പ്രദേശത്തുണ്ടായ വിനോദസഞ്ചാരികളെ ഉടൻ തന്നെ അധികാരികൾ മാറ്റി പാർപ്പിച്ചു. കഴിഞ്ഞ മെയ് മാസത്തിലും മൗണ്ട് എറ്റ്നയിൽ വലിയ സ്ഫോടനം ഉണ്ടായിരുന്നു. ഈ പർവതത്തിലെ അഗ്നിപർവ്വതത്തിന്റെ പൊട്ടിത്തെറിയുടെ ചരിത്രം 500,000 വർഷങ്ങൾ പഴക്കമുള്ളതാണ്. ഏതാണ്ട് 2,700 വർഷത്തെ ഈ പർവതത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com