
ഒരു മനുഷ്യൻ തന്റെ കുഞ്ഞു നായ്ക്കുട്ടികളെ രക്ഷപ്പെടുത്തിയത് ആവേശത്തോടെ ആഘോഷിക്കുന്ന ഒരു അമ്മ നായയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു(dog).
ഹൃദയസ്പർശിയായ ഈ വീഡിയോയിൽ നായ്ക്കുട്ടികൾ റോഡരികിലെ ഒരു കുഴിയിൽ കുടുങ്ങി കിടക്കുകയാണ്. ഇത് കണ്ട് സമ്മർദ്ദത്തിലായ അമ്മയെയും കുഞ്ഞുങ്ങളെയും സഹായിക്കാൻ ഒരു മനുഷ്യൻ തയ്യാറാകുന്നു. സുഗമമായ ആ രക്ഷാദൗത്യം കണ്ട് സന്തോഷപൂർവ്വം അമ്മ നായ തന്റെ കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയ മനുഷ്യന്റെ മുന്നിൽ തുള്ളിച്ചാടുന്നു.
"അവളുടെ കുഞ്ഞുങ്ങളെ കണ്ടപ്പോൾ, അവളുടെ സന്തോഷം കണ്ടപ്പോൾ, സന്തോഷം തോന്നി," എന്നാണ് പോസ്റ്റിനു താഴെ എഴുതിയിരുന്നത്. 'Doglovers.in' എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കു വച്ച വീഡിയോ ഇതിനോടകം 19,000-ത്തിലധികം സോഷ്യൽ മീഡിയ ഉപയോക്താക്കളാണ് കണ്ടത്.