
വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ കൈവശമുള്ള സാധനങ്ങൾ തട്ടിയെടുക്കുകയാണ് കുരങ്ങുകളുടെ പ്രധാന വിനോദം. ഇത്തരത്തിലുള്ള രസകരമായ നിരവധി സംഭവങ്ങൾ നമ്മൾ കണ്ടിട്ടുള്ളതാണ്(Monkey). അത്തരത്തിൽ ഒരുവീഡിയോ വീണ്ടും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപെട്ടു. ഇൻസ്റ്റാഗ്രാം ഹാൻഡിലറായ @travelwithbrahmi ആണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിൽ നിന്നുള്ള ദൃശ്യങ്ങളിൽ, ഒരു കുരങ്ങൻ ഒരു സ്ത്രീയുടെ പഴ്‌സ് തട്ടിയെടുത്ത് അതിനുള്ളിൽ സൂക്ഷിച്ചിരുന്ന വസ്തുക്കൾ പുറത്തെടുക്കുന്നത് കാണാം.
ഭക്ഷണം തേടിയാണ് കുരങ്ങൻ ഈ പ്രവർത്തി ചെയ്യുന്നതെന്ന് വേണം മനസിലാക്കാൻ. നനഞ്ഞ ടിഷ്യൂകൾ, ഒരു തൊപ്പി, ഒരു മേക്കപ്പ് പൗച്ച്, കുറച്ച് വസ്ത്രങ്ങൾ തുടങ്ങിയവ കുരങ്ങൻ ബാഗിൽ നിന്നും പുറത്തേക്ക് വലിച്ചിട്ടു. ശേഷം, കുരങ്ങൻ മിനി മേക്കപ്പ് ബാഗിന്റെ സിപ്പ് തുറന്ന് മറ്റൊരു മിനി വാലറ്റ് പുറത്തെടുത്ത് ഓടിപ്പോകുന്നു. ദൃശ്യങ്ങൾ പുറത്തു വന്നത്തോടെ നിരവധി നെറ്റിസൺസ് ആണ് പ്രതികരണവുമായി രംഗത്തെത്തിയത്. വൈറലാകുന്ന ദൃശ്യങ്ങൾ ഇതിനോടകം 1.6 ദശലക്ഷം കാഴ്ചകളും 12,000+ ലൈക്കുകളും നേടി.