
ജാർഖണ്ഡിലെ ദിയോഘറിൽ നിന്ന് പുറത്തുവന്ന വൈകാരികമായ ഒരു വീഡിയോ നെറ്റിസെൻസിനെ കണ്ണുനനയിച്ചു(Monkey). മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള അനിനിര്വ്വചനീയമായ സ്നേഹ ബന്ധമാണ് പുറത്തുവന്ന ഈ ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ "@effay123" എന്ന ചാനലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ ഒരു കുരങ്ങൻ ഒരു മനുഷ്യന്റെ ശവസംസ്കാര ചടങ്ങിൽ ആദരാഞ്ജലി അർപ്പിക്കുന്നത്കാണാം. കുരങ്ങുകളോടുള്ള സ്നേഹത്തിനും കരുതലിനും പേരുകേട്ട 'മുന്ന സിംഗ്' എന്നയാൾ മരണമടഞ്ഞപ്പോൾ അദ്ദേഹം പോറ്റി വളർത്തിയ ഒരു കുരങ്ങൻ അദേഹത്തിന്റെ ശവ മഞ്ചത്തിനരികിൽ വന്നിരിക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. മാത്രമല്ല; കുരങ്ങൻ മുന്ന സിംഗിനെ സൗമ്യമായി ചുംബിച്ചു. തുടർന്ന് മണിക്കൂറുകളോളം അയാളുടെ അരികിൽ ഇരുന്നു എന്നാണ് റിപ്പോർട്ട്. നിശബ്ദവും ഹൃദയസ്പർശിയുമായ ആ രംഗം അവിടെ കൂടി നിന്ന ഗ്രാമീണരുടെയും നെറ്റിസൺസിന്റെയും കണ്ണുകൾ ഒരുപോലെ നനയിച്ചു.