തേജസ് പറപ്പിക്കാന്‍ പെൺകരുത്ത്: അനുമതി ലഭിച്ച ആദ്യ വനിതാ യുദ്ധവിമാന പൈലറ്റായി മോഹന സിംഗ് | Mohana Singh becomes first woman fighter pilot in LCA Tejas fighter fleet

അടുത്തിടെ ജോധ്‌പൂരിൽ നടത്തിയ തരംഗ് ശക്തി അഭ്യാസത്തില്‍ മൂന്ന് സായുധ സേനാ ഉപ മേധാവികള്‍ക്കൊപ്പം മോഹന സിംഗും പങ്കെടുത്തിരുന്നു.
തേജസ് പറപ്പിക്കാന്‍ പെൺകരുത്ത്: അനുമതി ലഭിച്ച ആദ്യ വനിതാ യുദ്ധവിമാന പൈലറ്റായി മോഹന സിംഗ് | Mohana Singh becomes first woman fighter pilot in LCA Tejas fighter fleet
Published on

ന്യൂഡല്‍ഹി: തേജസ് പറത്താൻ പെൺകരുത്ത്. തദ്ദേശീയമായി നിര്‍മിച്ച ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് ആണ് തേജസ്. ഇതോടെ സ്ക്വാഡ്രൺ ലീഡർ മോഹന സിംഗ് തേജസ് പറത്താന്‍ അനുമതി ലഭിച്ച ആദ്യത്തെ വനിതാ യുദ്ധവിമാന പൈലറ്റായി ചരിത്രമെഴുതി.( Mohana Singh becomes first woman fighter pilot in LCA Tejas fighter fleet)

ഇവർ എട്ട് വര്‍ഷം മുമ്പ് ഫൈറ്റര്‍ സ്‌ക്വാഡ്രണില്‍ ഉള്‍പ്പെടുത്തിയ ആദ്യത്തെ വനിതാ ഫൈറ്റര്‍ പൈലറ്റാണ്. അവ്‌നി ചതുര്‍വേദി, ഭാവനാ കാന്ത് എന്നിവര്‍ക്കൊപ്പം വ്യോമസേനയുടെ ഫൈറ്റര്‍ സ്ട്രീമുകളിലെ മൂന്ന് വനിതാ പൈലറ്റുമാരുടെ ഭാഗമായിരുന്നു മോഹന സിംഗും.

അടുത്തിടെ ജോധ്‌പൂരിൽ നടത്തിയ തരംഗ് ശക്തി അഭ്യാസത്തില്‍ മൂന്ന് സായുധ സേനാ ഉപ മേധാവികള്‍ക്കൊപ്പം മോഹന സിംഗും പങ്കെടുത്തിരുന്നു.

ഇന്ത്യൻ എയർഫോഴ്സ് ലോകത്തിലെ നാലാമത്തെ വലിയ വ്യോമസേനയാണ്. ഇതിൽ നിലവിൽ ഇരുപതോളം വനിതാ യുദ്ധവിമാന പൈലറ്റുമാരാണ് ഉള്ളത്.

Related Stories

No stories found.
Times Kerala
timeskerala.com