

ഇപ്പോൾ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ വന്യജീവി ആക്രമണം രൂക്ഷമാകുകയാണ്(Milkman Collapsed). ആക്രമണങ്ങളിൽ മരണവും തുടർക്കഥയാണ്. ഈ സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെ രാജസ്ഥാനിലെ ഉദയ്പൂര്‍ സിറ്റിയില്‍ ബൈക്കും പുള്ളിപ്പുലിയുമായി കൂട്ടിയിടിച്ച വീഡിയോയാണ് വൈറൽ ആയികൊണ്ടിരിക്കുന്നത്. സി.സി.ടി.വി ദൃശ്യങ്ങളില്‍ മതിൽ ചാടി റോഡിലേക്ക് ഇറങ്ങിയ പുള്ളിപ്പുലി, റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുമ്പോൾ എതിര്‍വശത്ത് നിന്നും പാലും കൊണ്ട് വന്ന ഒരാളുടെ ബൈക്കുമായി കൂട്ടിയിടിക്കുകയാണ്. അപകടത്തില്‍ ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്കേൽക്കുകയും പാല്‍ മൊത്തം റോഡില്‍ മറിയുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും എഴുന്നേല്‍ക്കാന്‍ കഴിയാതെ പുള്ളിപ്പുലി റോഡില്‍ കിടക്കുന്നതും കാണാം. എന്നാല്‍ പിന്നീട് പുലി ഒരുവിധത്തില്‍ എഴുന്നേറ്റ് ഇരുട്ടിലേക്ക് മറയുന്നു. ഈ സമയം ഒരു കാറും, സമീപത്ത് നിന്ന് രണ്ട് പേരും ബൈക്ക് യാത്രക്കാരനെ സഹായിക്കാനായി എത്തുന്നു.
ഉദയ്പൂരില്‍ പുലിയുടെ ആക്രമണം ഇത് ആദ്യത്തേതല്ലെന്ന് റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നു. 80 ആക്രമണങ്ങളാണ് 2023 -ല്‍ ഉദയ്പൂരില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ വര്‍ഷം മാത്രം 35 കിലോമീറ്റര്‍ ചുറ്റളവില്‍ പുലിയുടെ ആക്രമണത്തില്‍ 8 പേർ കൊല്ലപ്പെടുകയും ചെയ്തു.