
ഫ്ലോറിഡയിലെ മിയാമി ബീച്ചിൽ സൈനിക വെറ്ററിനറി ഡോക്ടർ വനിതാ പ്രോപ്പർട്ടി മാനേജരെ പലതവണ കുത്തുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(Military veterinarian stabs female property manager). സോഷ്യൽ മീഡിയാ പ്ലേറ്റ് ഫോമായ എക്‌സിൽ @SeeRacists എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
2025 ഓഗസ്റ്റ് 4 ന് മിയാമി ബീച്ചിലെ ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിലാണ് സംഭവം നടന്നതെന്നാണ് വിവരം. അന്നേ ദിവസം രാവിലെ 11 മണിക്ക് ആൾട്ടൺ റോഡിലെ 150-ാം നമ്പർ ബ്ലോക്കിൽ ഒരു സ്ത്രീയും പുരുഷനും തമ്മിൽ വഴക്കുണ്ടായിരുന്നു.
വഴക്കിനിടയിൽ ജോൺ ഗുല(83) എന്ന വെറ്ററിനറി ഡോക്ടർ സ്ത്രീയെ കുത്തുകയായിരുന്നു. എന്നാൽ വഴക്കിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ല. സ്ത്രീയുടെ നെഞ്ചിലും തലയിലുമാണ് കുത്തേറ്റത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.