സ്വർഗ്ഗത്തിൽ എത്തിയ ഫ്രാൻസിസ് മാർപാപ്പയെ സ്വീകരിക്കാൻ കാത്ത് നിന്നവരിൽ മൈക്കൽ ജാക്‌സൺ , സ്റ്റീഫൻ ഹോക്കിംഗ് തുടങ്ങിയവരുടെ നീണ്ട നിര; AI Video വൈറലാകുന്നു

"Suzie rizzio" എന്ന എക്സ് ഹാൻഡ്‌ലർ ആണ് വീഡിയോ പങ്കു വച്ചത്.
pop francis
Published on

ഏപ്രിൽ 21 നാണ് വത്തിക്കാൻ സിറ്റിയുടെ പരമാധികാരിയും കത്തോലിക്കാ തിരു സഭയുടെ തലവനുമായ ഫ്രാൻസിസ് മാർപാപ്പ(88) ലോകത്തോട് വിടപറഞ്ഞത്(AI Video). പുരോഗമനപരമായ നിലപാടുകൾ, കാരുണ്യം, വിനയം എന്നിവയാൽ പരക്കെ പ്രശംസിക്കപ്പെട്ടയാളാണ് ഫ്രാൻസിസ് മാർപാപ്പ.

മാർപ്പാപ്പയുടെ വിയോഗത്തെ തുടർന്നുള്ള പൊതു ദർശനത്തിന്റെയും സംസ്കാരത്തിന്റെയും ഉൾപ്പടെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി മാർപാപ്പ സ്വർഗത്തിൽ എത്തിയാൽ എങ്ങനെയിരിക്കും എന്നത് സംബന്ധിച്ച ഒരു എ.ഐ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. "Suzie rizzio" എന്ന എക്സ് ഹാൻഡ്‌ലർ ആണ് വീഡിയോ പങ്കു വച്ചത്.

31 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, ലോകമെമ്പാടുമുള്ള പ്രശസ്തരായ വ്യക്തികൾ പോപ്പിനെ സ്വീകരിക്കുന്നതായി കാണാൻ സാധിക്കും. അമേരിക്കൻ ബാസ്കറ്റ്ബോൾ കളിക്കാരൻ കോബി ബ്രയാൻ, എലിസബത്ത് രാജ്ഞി II, അർജന്റീനിയൻ ലോകകപ്പ് ജേതാവ് ഡീഗോ മറഡോണ, ഡയാന രാജകുമാരി, മൈക്കൽ ജാക്‌സൺ, ഇംഗ്ലീഷ് ഗായിക ആമി വൈൻഹൗസ്, ഗുഡ് വിൽ ഹണ്ടിംഗ് ജേതാവ് റോബിൻ വില്യംസ്, ബ്രസീലിയൻ ഫുട്ബോളർ പെലെ, നടൻ പോൾ വാക്കർ, ലിയാം പെയിൻ തുടങ്ങി പ്രശസ്തരായതും മരണമടഞ്ഞവരുമായ നിരവധിപേർ പോപ്പിനെ സ്വർഗ്ഗത്തിലേക്ക് ആനയിക്കുന്നു.

മാത്രമല്ല; ഏറ്റവും ഒടുവിലായി 2005-2013 കാലഘട്ടത്തിൽ വത്തിക്കാൻ സിറ്റിയുടെ പരമാധികാരിയായിരുന്ന ബെനഡിക്റ്റ് പതിനാറാമനെയും പോപ്പ് ഫ്രാൻസിസ് കണ്ടുമുട്ടുന്നുണ്ട്. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ ഇപ്പോഴും വന്നു കൊണ്ടിരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com