
ഇംഗ്ലണ്ടിലെ നോർത്താംപ്ടണിലുള്ള ഒരു ഇന്ത്യൻ റസ്റ്റോറന്റിൽ 23,000 രൂപ ബിൽ അടയ്ക്കാതെ ഒരു കൂട്ടം പുരുഷന്മാർ ഇറങ്ങിയോടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു(Men run out of restaurant). മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിൽ @RT_India_news എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
ദൃശ്യങ്ങൾക്കാസ്പദമായ സംഭവം ആഗസ്റ്റ് 4 നാണ് ഉണ്ടായതെന്നാണ് റിപ്പോർട്ട്. ഇംഗ്ലണ്ടിലെ നോർത്താംപ്ടണിലുള്ള ഒരു ഇന്ത്യൻ റസ്റ്റോറന്റിൽ 4 പേരടങ്ങുന്ന സംഘം ഭക്ഷണം കഴിക്കുന്നത് കാണാം. ഏകദേശം 200 പൗണ്ടിന്റെ(23,000 രൂപ) ബില്ലാണ് ഇവർക്ക് ഹോട്ടലിൽ നിന്നും നൽകിയത്.
എന്നാൽ സംഘം ബിൽ അടയ്ക്കാതെ ഹോട്ടലിൽ നിന്നും ഇറങ്ങി ഓടിപ്പോയി. എന്നാൽ പിന്നാലെ ഹോട്ടൽ ജീവനക്കാർ പോയെങ്കിലും സംഘത്തെ പിടികൂടാനായില്ല. സാഫ്രോൺ നോർത്താംപ്ടൺ എന്ന റസ്റ്റോറന്റ് സംഭവം അവരുടെ ഫേസ്ബുക്ക് പേജിൽ ദൃശ്യങ്ങൾ സഹിതം പങ്കുവച്ചു. അതേസമയം പോലീസിൽ നിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് വിവരം.