മുംബൈയിൽ റെസിഡൻഷ്യൽ കെട്ടിടത്തിൽ വൻ തീപിടുത്തം; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു, വീഡിയോ | fire breaks out

തിങ്കളാഴ്ച രാവിലെ 10:55 ഓടെയാണ് സംഭവം നടന്നത്.
fire breaks out
Published on

മുംബൈയിലെ മറൈൻ ലൈനിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്(fire). നീൽകാന്ത് റെസിഡൻഷ്യൽ കെട്ടിടത്തിന്റെ ആറാം നിലയിൽ ഉണ്ടായ തീ പിടിത്തത്തിന്റെ ദൃശ്യങ്ങൾ @ians_india എന്ന ഹാൻഡിലാണ് പങ്കുവച്ചത്. ഭയാനകമായ ഈ ദൃശ്യങ്ങൾ നെറ്റിസൺസ് പരസ്പരം പങ്കിടുന്നത് തുടരുകയാണ്.

തിങ്കളാഴ്ച രാവിലെ 10:55 ഓടെയാണ് സംഭവം നടന്നത്. ഏഴ് നിലകളുള്ള കെട്ടിടത്തിന്റെ ആറാം നിലയിലാണ് തീ പിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. വിവരം അറിയിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ മണിക്കൂറുകളോളം സമയമെടുത്താണ് തീ നിയന്ത്രണ വിധേയമായത്. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ കനത്ത നാശനഷ്ടമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

Related Stories

No stories found.
Times Kerala
timeskerala.com