
മഥുരയിലെ വൃന്ദാവനത്തിലെ പ്രശസ്തമായ ബങ്കെ ബിഹാരി ക്ഷേത്രത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടുന്ന സ്ത്രീ ഭക്തരുടെ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപെട്ടു(women beating up security personnel). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @medineshsharma എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
സെപ്റ്റംബർ 8 തിങ്കളാഴ്ചയാണ് ദൃശ്യങ്ങൾക്കാസ്പദമായ സംഭവം നടന്നത്. അനുവദനീയമായതിലും കൂടുതൽ സമയം ക്ഷേത്രത്തിനുള്ളിൽ തങ്ങിയതിനാൽ പുറത്തേക്ക് പോകാൻ സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതാണ് സംഘർഷത്തിലേക്ക് നയിച്ചത്.
ദൃശ്യങ്ങളിൽ, ക്ഷേത്രപരിസരത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുമായി ചില സ്ത്രീ ഭക്തർ ഏറ്റുമുട്ടുന്നത് കാണാം. സ്ത്രീ ഭക്തർ സുരക്ഷാ ഉദ്യോഗസ്ഥരെ അടിക്കുകയും ഇടപെടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്യുന്നുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി തുടരുകയാണ്.