
വളർത്തു മൃഗങ്ങളുമായി മനുഷ്യൻ ഇടപെഴകുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കറും അവ പ്രചരിക്കാറുണ്ട്(movie night with cows). അതിൽ നിന്നും വ്യത്യസ്തമായി ഒരു മനുഷ്യൻ പശുക്കളുമായി സ്വീകരണമുറിയിലിരുന്ന് സിനിമ ആസ്വദിക്കുന്ന ഒരു ദൃശ്യം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു.
'ഏലിയാസ് ഹെരേര' എന്നയാൾ തന്റെ വളർത്തുമൃഗങ്ങളുമായി സിനിമ കാണുന്ന ദൃശ്യമാണ് പങ്കുവയ്ക്കപെട്ടത്. അയാൾ തന്റെ രണ്ട് പശുക്കളായ ബ്രൂസ്, ബട്ടൺസ് എന്നിവരോടൊപ്പം ഒരു വലിയ പാത്രം പോപ്‌കോൺ പങ്കിട്ടുകൊണ്ട് തന്റെ വിലപ്പെട്ട സമയം നീക്കിവച്ചത്.
ദൃശ്യങ്ങളിൽ ഏലിയാസ് ഇരിക്കാനായി സുഖപ്രദമായ സീറ്റ് ഒരുക്കുന്നതും തന്റെ പശുക്കളെ സിനിമ കാണാനായി ക്ഷണിക്കുന്നതും കാണിക്കുന്നുണ്ട്. ശേഷം പോപ്‌കോൺ നിറച്ച ഒരു വലിയ പാത്രവുമായി ഏലിയാസ് സിനിമ കാണാനായി ഇരുന്നു. സിനിമ ആസ്വാദക്കാനോ പോപ്കോൺ കഴിക്കാനോ അയാളുടെ പശുക്കൾ അയാളോടൊപ്പം ചേർന്നു.
ഇൻസ്റ്റാഗ്രാമിൽ "എന്റെ പശുക്കളുമൊത്തുള്ള സിനിമ രാത്രി" എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കിട്ടത്. 2024 ൽ ഓൺലൈനിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട വീഡിയോ അടുത്തിടെ വീണ്ടും വൈറാലാകുകയായിരുന്നു. ഇതിനോടകം ദൃശ്യങ്ങൾ 138 ദശലക്ഷം വ്യൂസ് നേടി.