ഉത്തരാഖണ്ഡിൽ മാമ്പഴ ട്രക്ക് മറിഞ്ഞു: മാമ്പഴം വാരിക്കൂട്ടി ജനങ്ങൾ; വൈറൽ വീഡിയോ | Mango truck

ഏകദേശം 600 പെട്ടി മാമ്പഴം ട്രക്കിൽ നിറച്ചിരുന്നതായാണ് വിവരം.
Mango truck
Published on

ഡറാഡൂണിലെ റിസ്പാന പാലത്തിൽ മാമ്പഴം കയറ്റിയ ഒരു ട്രക്ക് മറിഞ്ഞതിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു(Mango truck). ജൂലൈ 16 ബുധനാഴ്ച പുലർച്ചെ 3:30 ഓടെയാണ് സംഭവം നടന്നത്. ഏകദേശം 600 പെട്ടി മാമ്പഴം ട്രക്കിൽ നിറച്ചിരുന്നതായാണ് വിവരം. ട്രക്ക് മറിഞ്ഞതോടെ മാമ്പഴം കൊള്ളയടിക്കാൻ ആളുകൾ മറിഞ്ഞ ട്രക്കിലേക്ക് ഇരച്ചുകയറി.

ദൃശ്യങ്ങളിൽ ട്രക്ക് മറിഞ്ഞതിനെ തുടർന്ന് റോഡിൽ മാങ്ങകൾ ചിതറിക്കിടന്നത് കാണാം. ആളുകൾ കഴിയുന്നത്ര മാങ്ങകൾ വാരികൂട്ടുന്നതും കാണാം. ചിലർക്ക് മാമ്പഴ പെട്ടികൾ ലഭിച്ചു. മറ്റുള്ളവർ രണ്ട് കൈകൾ കൊണ്ടും മാമ്പഴം എടുത്ത് കൊണ്ട് പോയി. എന്നാൽ പരിക്കേറ്റ ഡ്രൈവറെയോ കണ്ടക്ടറെയോ ആരും ശ്രദ്ധിച്ചതും രക്ഷിച്ചതുമില്ല. ദൃശ്യങ്ങൾ പുറത്ത് വന്നതോടെ നെറ്റിസൺസ് ജനങ്ങളുടെ പ്രവർത്തിയെ നിഷ്കരണം വിമർശിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com