
തിരക്കേറിയ ഒരു മദ്യശാലയിൽ മദ്യം വാങ്ങാനെത്തിയ ആളുടെ തല കടയുടെ ഇരുമ്പ് ഗ്രില്ലിൽ കുടുങ്ങി(liquor). സംഭവത്തിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതോടെ സോഷ്യൽ മീഡിയ ഒന്നാകെ ചിരി പടർന്നു. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @mannkaurr1 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
ദൃശ്യങ്ങളിൽ, വൃദ്ധൻ മദ്യക്കുപ്പി എടുക്കാൻ ശ്രമിച്ചതിനിടയിൽ തല ഇരുമ്പ് ഗ്രില്ലിൽ കുടുങ്ങിയിരിക്കുന്നത് കാണാം. അതിൽ നിന്ന് രക്ഷപ്പെടാൻ അയാൾ വളരെയേറെ പാടുപെടുന്നു. ചുറ്റുമുള്ള മറ്റ് ഉപഭോക്താക്കൾ അയാളെ രക്ഷിക്കാൻ ശ്രമിക്കുന്നുമുണ്ട്.
ഈ സമയം അയാൾ നിശ്ചലനായി നിൽക്കുന്നു. ഒടുവിൽ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം ഗ്രില്ലിൽ കുടുങ്ങിയ ആളെ മോചിപ്പിക്കുന്നതാണ് കാണാനാവുക. ദിശ്യങ്ങൾ കണ്ടതോടെ നെറ്റിസൺസ് രസകരമായ പ്രതികരണങ്ങളുമായി രംഗത്തെത്തി.