
ബാംഗ്ലൂരിലെ തിരക്കേറിയ ഒരു റോഡിന്റെ നടുവിൽ കിടക്കവിരിച്ച് കിടക്കുന്ന ഒരാളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രതിഷേധത്തിന് ഇടയാക്കി(Man sleeps on road). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @karnatakaportf എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ, ഒരാൾ കിടക്ക റോഡിന്റെ മധ്യത്തിൽ ഇട്ട് കാലുകൾ മടക്കിവെച്ച് അതിൽ കിടക്കുന്നത് കാണാം. ഇയാൾക്ക് ഇരുവശത്തൂടെയായി ബസും കാറും ശ്രദ്ധാപൂർവ്വം കടന്നു പോകാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇയാളുടെ ഈ പ്രവർത്തി മൂലം റോഡിൽ വൻ ഗതാഗത കുരുക്ക് ഉണ്ടായി. സംഭവത്തിന്റെ കൂടുതൽ റിപ്പോർട്ടുകളൊന്നും പുറത്തുവന്നില്ലെങ്കിലും ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട ദൃശ്യങ്ങളിൽ നെറ്റിസൺസ് ശക്തമായി പ്രതികരിച്ചു.