
സാഹസികത നിറഞ്ഞ വീഡിയോകൾ സോഷ്യൽ മീഡിയയിൽ എപ്പോഴും പങ്കുവയ്ക്കപ്പെടാറുണ്ട്(skydiving). അഡ്രിനാലിൻ റഷിനായി സ്കൈ ഡൈവിംഗ് ആസ്വദിക്കുന്നവരും നമുക്കിടയിൽ ഉണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഒരു എ.ഐ ജനറേറ്റഡ് വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു. ഇൻസ്റ്റാഗ്രാമിൽ, ഷില്ലോങ്ങിൽ നിന്നുള്ള @travelling.shillong എന്ന ഹാൻഡ്‌ലറാണ് വീഡിയോ പങ്കിട്ടത്.
ഒരു മനുഷ്യ സഹയാത്രികൻ ഒരു കുതിരയോടൊപ്പം സ്കൈ ഡൈവിംഗ് നടത്തുന്ന വീഡിയോയാണ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കപ്പെട്ടത്. സാഹസികമായ ഒരു ആകാശ യാത്രയുടെ ആവേശത്തിൽ കുതിര കാലുകൾ വിരിച്ച് പറക്കുന്നത് കാണാം.
ഒരു മനുഷ്യ സ്കൈഡൈവർ, ഡൈവിങ് നടത്തുമ്പോൾ ശ്രദ്ധ പിടിച്ചുപറ്റുന്നത് കുതിരയാണ്. ഇൻസ്റ്റാഗ്രാമിലെ ഈ റീലിൽ കുതിര ആയിരക്കണക്കിന് അടി ഉയരത്തിൽ നിന്ന് അസാധാരണമായി പറക്കുമ്പോൾ കാഴ്ചക്കാർ അത്ഭുതപ്പെടുന്നു.