
സി.സി.ടി.വിയിൽ പതിഞ്ഞ നാടകീയമായ ഒരു രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(cat). @momos.usa എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിൽ പങ്കിട്ട ദൃശ്യങ്ങൾ നിമിഷ നേരം കൊണ്ട് വൈറലാവുകയും ചെയ്തു.
ദൃശ്യങ്ങളിൽ വീടിന്റെ പ്രവേശന കവാടത്തിന് സമീപമുള്ള ഒരു നടപ്പാതയിൽ അശ്രദ്ധമായി നിൽക്കുന്ന ഒരു മനുഷ്യനെ കാണാം. ഈ സമയം അത് വഴി വരുന്ന ഒരു പൂച്ച അയാളുടെ അടുത്തെത്തി ഗേറ്റിലേക്ക് തുറിച്ചുനോക്കുന്നു. ഉടൻ തന്നെ ഗേറ്റിന്റെ മറുവശത്തുള്ള ഒരു നായ മനുഷ്യനെ മറികടന്ന് പൂച്ചയെ ആക്രമിക്കാനായി കുതിച്ചു ചാടുന്നു.
തുടർന്ന് ആ മനുഷ്യൻ ദൃഢനിശ്ചയം കൊണ്ടും ധൈര്യം കൊണ്ടും നായയെ കീഴ്പെടുത്തി പൂച്ചയെ രക്ഷിക്കുന്നു. അയാളുടെ ആ പ്രവർത്തിക്ക് ഇതിനോടകം 45,000-ത്തിലധികം ലൈക്കുകൾ ലഭിച്ചു. നിരവധിപേരാണ് അയാളുടെ വേഗത്തിലുള്ള പ്രതികരണത്തിന് അഭിനന്ദനം നൽകിയത്.