
ലഖ്‌നൗ: ചൂതാട്ടത്തിന് പണമില്ലാത്തതിനാൽ ഭാര്യയെ പണയം വച്ച് ഒരു ഭർത്താവ് ! അതിനേക്കാളേറെ ക്രൂരമായ രീതിയിൽ അവരെ കൂട്ടബലാത്സംഗം ചെയ്ത് ഭർത്താവിൻ്റെ കൂട്ടുകാർ ! (Man puts his wife at stake for gambling)
ഉത്തർപ്രദേശിലെ റാംപൂരിലാണ് സംഭവമുണ്ടായത്. കൂട്ടബലാത്സംഗം ചെയ്യപ്പെട്ടത് മൂന്ന് കുട്ടികളുടെ അമ്മയാണ്.
പരാതിയുമായി പോലീസിനെ സമീപിച്ചത് ഷാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതിയാണ്. സുഹൃത്തുക്കൾക്ക് പിന്നാലെ ഭർത്താവും യുവതിയെ കയ്യേറ്റം ചെയ്തതിനാൽ കൈവിരലുകൾ ഒടിഞ്ഞ നിലയിലാണ് ഇവരുള്ളത്.
കൂട്ടബലാത്സംഗത്തിനിരയാക്കപ്പെട്ട ഇവർ സ്വന്തം വീട്ടിലേക്ക് പോവുകയും, ഭർത്താവിൻ്റെ വീട്ടിലേക്ക് മടങ്ങാൻ തയ്യാറാകാതെ ഇരിക്കുകയും ചെയ്തതിനാണ് മർദനമേറ്റത്. 2013ൽ വിവാഹിതരായ ശേഷം സ്ത്രീധനത്തിൻ്റെ പേരിൽ ഭർത്താവും വീട്ടുകാരും ഉപദ്രവിച്ചിരുന്നതായി യുവതിയുടെ പരാതിയിൽ പരാമർശിക്കുന്നു.