
ഉത്തർപ്രദേശിലെ അമ്രോഹയിൽ വിഷമുള്ള ഒരു പാമ്പിനെ ഉപയോഗിച്ച് ജനങ്ങൾക്ക് മുൻപിൽ അഭ്യാസം നടത്തിയ ഒരാളുടെ ദൃശങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപെട്ടു(snake). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ പത്രപ്രവർത്തകനായ @priyarajputlive എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
ദൃശ്യങ്ങളിൽ ജിതേന്ദ്ര കുമാർ എന്ന മനുഷ്യൻ പാമ്പിന്റെ തല കൈയിൽ പിടിച്ചിരിക്കുന്നതും, ശരീരത്തിന്റെ ബാക്കി ഭാഗങ്ങൾ അയാളുടെ കഴുത്തിൽ ചുറ്റി വച്ചിരിക്കുന്നതും കാണാം. അയാൾ പുഞ്ചിരിച്ചുകൊണ്ട് പാമ്പിനെ ചുംബിക്കുന്നു.
എന്നാൽ സാധാരണ കർഷകനായ ഇയാൾ അഭ്യാസ പ്രകടനങ്ങൾക്ക് ശേഷം മാരകമായ വിഷമേറ്റ് ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചതായാണ് വിവരം. ദൃശ്യങ്ങൾ പുറത്തു വന്നതോടെ നെറ്റിസൺസ് ഒന്നടങ്കം അയക്ക് നേരെ തിരിഞ്ഞു.