യുവതിയെ വിവാഹം കഴിക്കണമെന്ന് ആവശ്യം: ഭീഷണിയുമായി ഇലക്ട്രിക് ടവറിൽ കയറി കാമുകൻ; വീഡിയോ വൈറൽ | Man climbs electric tower

സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @TrueStoryUP എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
Man climbs electric tower
Published on

ഉത്തർപ്രദേശിലെ മുസാഫർനഗറിൽ പ്രണയബന്ധത്തിന്റെ പേരിൽ യുവാവ് ഇലക്ട്രിക് ടവറിൽ കയറിയതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(Man climbs electric tower). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @TrueStoryUP എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.

ദൃശ്യങ്ങൾക്കാസ്പദമായ സംഭവം സെപ്റ്റംബർ 23 ഞായറാഴ്ച മുസാഫർനഗറിലെ കസാംപൂർ ഗ്രാമത്തിലാണ് ഉണ്ടായത്. ദൃശ്യങ്ങളിൽ ടവറിൽ കയറുന്ന യുവാവിനെ കാണാം. തന്റെ കാമുകിയെ വിവാഹം കഴിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് ടവറിന് മുകളിൽ കയറിയത്.

തന്റെ ആഗ്രഹം സഫലമാകുന്നതുവരെ താൻ താഴേക്ക് ഇറങ്ങില്ലെന്ന് അയാൾ പറയുകയും ചെയ്തു. സംഭവസ്ഥലത്ത് തടിച്ചുകൂടിയ ജനക്കൂട്ടം യുവാവിനെ ടവറിൽ നിന്ന് താഴേക്ക് ഇറക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ ഉണ്ട്.

അതേസമയം വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് നീണ്ട പരിശ്രമത്തിനൊടുവിൽ, യുവാവിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തി സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com