
മനുഷ്യൻ തന്റെ നഗ്നമായ കൈകൾ കൊണ്ട് അനാക്കോണ്ടയെ പിടിക്കുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു(anaconda). ദൃശ്യങ്ങൾ പുറത്തുവന്നതോടെ നെറ്റിസൺസ് ഞെട്ടിത്തരിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ഇൻസ്റ്റാഗ്രാമിൽ dylan.s.wildlife എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
ദൃശ്യങ്ങളിൽ ഒരു മനുഷ്യൻ ഒരു ചതുപ്പിൽ നിന്ന് നേരിട്ട് അനാക്കോണ്ടയെ പിടികൂടുന്നതാണ് കാണാനാവുക. അദ്ദേഹം ഭീമാകാരം പാമ്പിന്റെ തലയിലാണ് പിടുത്തമിട്ടത്. പിടി വീണതോടെ അനാകോണ്ട ഒന്ന് പിടഞ്ഞു കൊണ്ട് തന്റെ മുഴുവൻ ശരീരവും വെള്ളത്തിന് മുകളിലേക്ക് കൊണ്ടുവന്നു.
ഇതോടെ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നവർ പാമ്പിനെ പൂർണ്ണമായും ബന്ധനത്തിലാക്കി. അതേസമയം അനക്കോണ്ടയുടെ തല എവിടെയാണെന്ന് ആ മനുഷ്യൻ എങ്ങനെ അറിഞ്ഞുവെന്ന് നെറ്റിസൺമാരിൽ ഒരുപോലെ സംശയമുണർത്തി. എന്നാൽ അനാക്കോണ്ടയെ കൈകാര്യം ചെയ്യുന്ന മനുഷ്യരുടെ സുരക്ഷയെ ചൂണ്ടികാട്ടാൻ ഉപയോക്താക്കൾ മറന്നില്ല.