
ഒരു മനുഷ്യൻ അനായാസമായി പെരുമ്പാമ്പിനൊപ്പം കുളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു(python). ''നിങ്ങൾക്ക് പേടിസ്വപ്നങ്ങൾ വരാറില്ലേ?'' എന്ന ചോദ്യം ചോദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിരിക്കുകയാണ്. മൈക്ക് ഹോൾസ്റ്റൺ എന്ന ഉപയോക്താവാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.
ഒരു മനുഷ്യൻ ഒരു വലിയ പെരുമ്പാമ്പുമായി സുഖമായും അനായാസമായും കുളിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വെള്ളം നിറച്ച ബാത്ത് ടബ്ബിൽ ഒരു പെരുമ്പാമ്പുമായി ഇരുന്ന് പുഞ്ചിരിക്കുന്ന മനുഷ്യനെ വീഡിയോയിൽ കാണാം.
വീഡിയോയിൽ പെരുമ്പാമ്പ് ശാന്തമായാണ് കാണപ്പെടുന്നത്. ആ മനുഷ്യൻ നിർഭയമായി ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുന്നുമുണ്ട്. വിഷജീവികളുമായി മനുഷ്യർ ശാന്തമായി ഇടപഴകുന്നത് ഇതാദ്യമല്ലെങ്കിലും ഈ വീഡിയോ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി.