പാറയുടെ മുകളില്‍ നിന്ന് റീല്‍സ് ചിത്രീകരിച്ച് യുവാവ്: പിടിവിട്ടാല്‍ 800 അടി താഴ്ച്ചയിലേക്ക്, വീഡിയോ | Man arrested for shooting reels on Avalabetta cliffs

ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് നടപടിയുണ്ടായത്
പാറയുടെ മുകളില്‍ നിന്ന് റീല്‍സ് ചിത്രീകരിച്ച് യുവാവ്: പിടിവിട്ടാല്‍ 800 അടി താഴ്ച്ചയിലേക്ക്, വീഡിയോ | Man arrested for shooting reels on Avalabetta cliffs
Published on

ബംഗളൂരു: സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകാന്‍ വേണ്ടി എന്തും കാണിക്കുന്ന കുറച്ച് ആളുകൾ നമുക്ക് ചുറ്റുമുണ്ട്. ലൈക്കുകൾക്കും ഷെയറുകൾക്കും വേണ്ടി സ്വന്തം ജീവനും, ഒപ്പം മറ്റുള്ളവരുടെ ജീവനും പണയം വയ്ക്കാൻ മടിക്കാത്തവരാണവർ.(Man arrested for shooting reels on Avalabetta cliff)

അത്തരത്തിൽ ജീവന്‍ പണയം വച്ച് റീല്‍സ് ഷൂട്ട് ചെയ്ത ഒരു യുവാവിൻ്റെ വീഡിയോയാണിപ്പോൾ വൈറലാകുന്നത്. ഇയാൾക്കെതിരെ പോലീസ് നടപടിയെടുത്തിട്ടുണ്ട്. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് നടപടിയുണ്ടായത്.

വീഡിയോയിൽ കാണാൻ കഴിയുന്നത് അവലബെട്ട മലയിലെ കീഴ്ക്കാംതൂക്കായ പാറയില്‍ നിന്ന് അപകടകരമായ രീതിയില്‍ പുഷ് അപ്പും പുള്ള് അപ്പും ചെയ്യുന്നതാണ്. ദൃശ്യങ്ങൾ പകർത്തുന്നത് ഇയാൾക്കൊപ്പമുള്ള സുഹൃത്താണ്.

ഇതേത്തുടർന്ന് കേസെടുത്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.

800 കിലോമീറ്റര്‍ ഉയരമുള്ള പാറയിലേക്ക് ആളുകൾക്ക് പ്രവേശനമില്ലായിരുന്നു. ഒരു കൂട്ടം യുവാക്കൾ ഇവിടേക്കെത്തിയത് ഇത് ലംഘിച്ചാണെന്ന് പ്രത്യേകം പറയണ്ടല്ലോ !

Related Stories

No stories found.
Times Kerala
timeskerala.com