
ഒരു മിനിറ്റ് കൊണ്ട് നിങ്ങൾക്ക് എത്ര തേങ്ങ ഉടയ്ക്കാൻ കഴിയും(Guinness record)? അതും യാതൊരു ഉപകരണവും ഉപയോഗിക്കാതെ കൈ കൊണ്ട് മാത്രം തകർക്കാൻ കഴിയും? എന്നാൽ ഒരു മിനിറ്റിനുള്ളിൽ 100 ൽ അധികം തേങ്ങാ ഉടച്ചു ഗിന്നസ് റെക്കോർഡ് നേടിയിരിക്കുകയാണ് മലയാളിയായ അഭീഷ് പി. ഡൊമിനിക്. ഇദ്ദേഹം ഗിന്നസ് റെക്കോർഡ് നേടിയ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ guinnessabheesh എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ, 14 വർഷം മുൻപ് രേഖപ്പെടുത്തിയ 118 തേങ്ങ ഉടച്ച റെക്കോർഡ് തിരുത്തിക്കൊണ്ടാണ് അഭീഷ് പി. ഡൊമിനിക് 122 തേങ്ങകൾ ഉടച്ച് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയത്. ഒരു മിനിറ്റ് കൊണ്ടാണ് അദ്ദേഹം ഇത്രയധികം തേങ്ങ ഉടച്ചത്.
അതായത് ഒരു സെക്കൻഡിൽ 2 തേങ്ങകൾ പൊട്ടിച്ചാണ് അയാൾ തന്റെ ദൗത്യം പൂർത്തിയാക്കിയത്. കോട്ടയം ജില്ലയിലാണ് മത്സര സംഘടിപ്പിച്ചത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും നിമിഷത്തിന് സാക്ഷ്യം വരിക്കാൻ അവിടെ എത്തിയിരുന്നു.