
ചണ്ഡീഗഢിൽ കരകവിഞ്ഞൊഴുകുന്ന നദി മുറിച്ചു കടക്കാൻ ശ്രമിച്ച മഹീന്ദ്ര എസ്‌യുവി ഒഴുകിപ്പോയതിന്റെ അസ്വസ്ഥമായ ദൃശ്യങ്ങൾ പുറത്ത്(Mahindra SUV). മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിൽ @iNikhilsaini എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
ദൃശ്യങ്ങളിൽ, ചണ്ഡീഗഢിൽ കരകവിഞ്ഞ് ഭീകരമാം വിധം കുത്തിയൊഴുകുന്ന നദി കാണാം. ഒരു വെളുത്ത മഹീന്ദ്ര എസ്‌യുവി വേഗത്തിൽ ഒഴുകുന്ന ഒരു നദിക്ക് കുറുകെ കടക്കാൻ ശ്രമിക്കുന്നുണ്ട്. രണ്ട് പുരുഷന്മാർ വാഹനമോടിക്കുന്നതും മറ്റൊരാൾ വാഹനത്തിന്റെ പിൻഭാഗത്ത് നിൽക്കുന്നതും കാണാം.
എന്നാൽ, നിമിഷങ്ങൾക്കുള്ളിൽ, മുന്നോട്ടെടുക്കുന്ന വാഹനം ഒഴുക്കിൽ പെടുകയാണ്. വാഹനം പൂർണമായും വെള്ളത്തിൽ മുങ്ങി പൊങ്ങുന്നുണ്ട്. അതേസമയം ദൃശ്യങ്ങൾ പുറത്തു വന്നതോടെ നെറ്റിസൺസ് ഡ്രൈവറുടെ എടുത്തു ചാട്ടത്തെ വിമർശിച്ചു.