തുർക്കിയിൽ കന്നി യാത്ര ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ കടലിൽ മുങ്ങി ആഡംബര നൗക, വീഡിയോ വൈറൽ | Luxury yacht sinks

സോഷ്യൽ മീഡിയാ പ്ലാറ്റ്‌ ഫോമായ എക്‌സിൽ @TheocharousH എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
Luxury yacht sinks
Published on

കന്നി യാത്ര ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ കടലിൽ മുങ്ങിയ ആഡംബര നൗകയുടെ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപെട്ടു(Luxury yacht sinks). സോഷ്യൽ മീഡിയാ പ്ലാറ്റ്‌ ഫോമായ എക്‌സിൽ @TheocharousH എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.

സെപ്റ്റംബർ 2 ചൊവ്വാഴ്ചയാണ് ദൃശ്യങ്ങൾക്കാസ്പദമായ സംഭവം നടന്നത്. ദൃശ്യങ്ങളിൽ, തുർക്കിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ സോംഗുൽദാക് തീരത്ത് ഒരു ആഡംബര നൗക കടലിൽ മുങ്ങി താഴുന്നത് കാണാം. ഡോൾസ് വെന്റോ എന്ന 24 മീറ്റർ നീളമുള്ള നൗകയാണ് മറിഞ്ഞത്. ഏകദേശം 1 മില്യൺ ഡോളർ വിലമതിക്കുന്ന നൗകയാണ് മുങ്ങിയത്.

Related Stories

No stories found.
Times Kerala
timeskerala.com